അഴിമതിക്കും വിഘടന വാദത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കണം: ചൂളൂര്‍
കൊല്ലം: പൗരസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കണമെങ്കില്‍ വര്‍ധിച്ചുവരുന്ന അഴിമതിക്കും വിഘടനവാദത്തിനെതിരെയുമുള്ള പോരാട്ടം ശക്തമാക്കാന്‍ യുവതലമുറ ജാഗരൂകരാകണമെന്ന് ഗാന്ധിയന്‍ ചൂളൂര്‍
ഭാസ്കരന് നായര്‍ അഭിപ്രായപ്പെട്ടു.
എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജന്മശതാബ്ദിയുടെ നിറവിലെത്തിയ ചൂളൂരുമായി സംവദിക്കാനെത്തിയ പാരിപ്പള്ളി പ്ലാവിന്മൂട് യുവശ്രീ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി ജയപ്രകാശ് പൊന്നാടയും ഉപഹാരവും നല്കി ചൂളൂരിനെ ആദരിച്ചു.തിരുമുല്ലാവാരം ഗാന്ധി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എന്‍ ജയചന്ദ്രന്, യുവശ്രീ രക്ഷാധികാരി ബി ബിജു, എസ് ഉന്മേഷ്, സി മോഹനന് പിള്ള, എസ് സുരേഷ് കുമാര്‍, പി ബാലകൃഷ്ണന്, അജയപാല്, കെ രാകേഷ് ഗാന്ധിപാര്‍ക്ക് സംരക്ഷണ ഭാരവാഹികളായ ഡി ഗീതാകൃഷ്ണന്‍, അമീര്‍, രഞ്ജിത്ത്, ആനന്ദ് പങ്കെടുത്തു. യുവശ്രീ പ്രസിഡന്റ് ശരണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."