ഇവിടെ ഗണിതം മധുരം
കോഴിക്കോട്: കണക്കിലെ കടുകട്ടി സമവാക്യങ്ങള്‍ക്കും കഠിനമായ ക്രിയകള്‍ക്കും കുറുക്കുവഴികളൊരുക്കുന്ന ഗണിത മേള ആസ്വാദ്യകരമാകുന്നു. മറ്റ് വേദികളെ അപേക്ഷിച്ച് ഗണിത മത്സരങ്ങള്‍ക്കുള്ള വേദികളില്‍ ആള്‍ത്തിരക്ക് കുറവാണെങ്കിലും കണക്കിനെ മധുരമുള്ളതാക്കാനുള്ള കണ്ടുപിടുത്തവുമായി വിദ്യാര്‍ഥികള്‍ മുന്നേറുകയാണ്.
വൃത്തവും, ചതുരവും, വൃത്തസ്തംഭവും, ത്രികോണങ്ങളും കൂട്ടിയിണക്കി നിര്‍മിച്ച ഈഫല്‍ ടവറും, ലണ്ടന്‍ ബ്രിഡ്ജും, ജന്തര്‍ മന്ദിറും, കപ്പലും നിശ്ചല ദൃശ്യങ്ങളിലെ പ്രധാന ആകര്‍ഷണമായി. പാഠ്യവിഷയങ്ങളിലെ സമവാക്യങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ വെക്കേഴ്‌സ് കാല്‍ക്, കോണ്‍കര്‍ കാസിനോ, വണ്ടര്‍വേള്‍ഡ് തുടങ്ങിയ പുത്തന്‍ കളികളുമായാണ് ഗെയിം മത്സരത്തില്‍ പ്രതിഭകളെത്തിയത്. അതര്‍ ചാര്‍ട്ട്, നമ്പര്‍ ചാര്‍ട്ട്, പ്രൊജക്ട് എന്നിവയിലും കുട്ടി പ്രതിഭകള്‍ മികവ് തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."