തീവ്രവാദം മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തീവ്രവാദം ലോക സമാധാനം തകര്‍ക്കുകയാണെന്നും മനുഷ്യത്വത്തെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികമായിരുന്ന ഇന്നലെ 'മാന്‍ കി ബാത്തി'ല്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും രക്ഷയ്‌ക്കെത്തിയവരെയും അദ്ദേഹം അനുസ്മരിച്ചു.
തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്. അതിനെതിരേ അന്താരാഷ്ട്ര വേദികളില്‍ പലതവണ ഇന്ത്യ ശബ്ദമുയര്‍ത്തിയിട്ടും അതൊന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2008 നവംബര്‍ 26നു മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വത്തിലായിരുന്നു ഭീകരാക്രമണം നടന്നത്.
മുംബൈയില്‍ നടന്ന അനുസ്മരണത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കേന്ദ്ര മന്ത്രിമാര്‍, നടന്‍ അമിതാഭ് ബച്ചന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."