ശശികലയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും
കോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി കൗണ്‍സില്‍ നേരത്തെ തെരഞ്ഞെടുത്ത ശശികലയെ താമസിയാതെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പനീര്‍ശെല്‍വം പക്ഷക്കാരനുമായ ഡോ. മൈത്രേയന് എം.പി. മധുരയില്‍ എ.ഐ.എ. ഡി.എം.കെ പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മുഖ്യമന്ത്രി പളനിസ്വാമി ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതില്‍ മൈത്രേയന് അതൃപ്തി പ്രകടിപ്പിച്ചു. ഇതു പാര്‍ട്ടി അണികളെ വേദനിപ്പിക്കുന്നെന്നും ഇത്തരം സംഭവങ്ങള്‍ മേലില്‍ ഉണ്ടാകില്ലെന്നു കരുതാമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഡി.എം.കെയിലെ പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മില്‍ ലയനമുണ്ടായെങ്കിലും നേതാക്കളും അണികളും മാനസികമായി അകല്‍ച്ചയിലാണെന്നു ഡോ. മൈത്രേയന് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."