HOME
DETAILS
MAL
ഹാദിയയ്ക്ക് കോളജില്‍ സൗകര്യമൊരുക്കുമെന്ന് പ്രിന്‍സിപ്പാള്‍
backup
November 27 2017 | 16:11 PM
സേലം: കോടതി വിധി പ്രകാരം ഹാദിയയ്ക്ക് കോളജില്‍ പഠനം തുടരാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സേലം ശിവരാജ് ഹോമിയോപതിക് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കണ്ണന്‍.
പഠനം ഇടയ്ക്ക് നിലച്ചതിനാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിന് രണ്ടാഴ്ച സമയമെടുക്കും. ഇതിനായി ഹാദിയ കോളജില്‍ അപേക്ഷ നല്‍കണം. വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹാദിയയ്ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കണമെന്നും മറ്റുള്ള കുട്ടികളെ പോലെ പരിഗണിക്കണമെന്നും നേരത്തെ സുപ്രിം കോടതി വിധിച്ചിരുന്നു. സാധാരണ വസ്ത്രത്തില്‍ വനിതാ പൊലിസുകാര്‍ ഹാദിയയുടെ സംരക്ഷണത്തിനായി കൂടെയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."