'എജ്യുമിനേഷന്1986' ഏകദിന ശില്പശാല
ബംഗളൂരു: ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വകലാശാല ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി ഹാദിയ ബംഗളൂരു ചാപ്റ്റര്‍ സംഘടിപ്പിച്ച 'എജ്യുമിനേഷന്1986' ഏകദിന ശില്പശാല ബംഗളൂരു ഫ്രേസര്‍ ടൗണ്‍ സേവരി റെസ്റ്റൊറന്റില്‍ നടന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണം പ്രമേയമാക്കി നടന്ന ശില്പശാലയില് മതസാമൂഹിക അക്കാദമിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
കര്‍ണാടക ഡെലിഗേറ്റ്സ് മീറ്റ് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്റാഹീം സേട്ട് ഉദ്ഘാടനം ചെയ്തു . തന്‍വീര്‍ പാഷ, ഡോ.ഫാറൂഖ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്,നൗഫല്‍ ഹുദവി ചിക്മംഗ്ലൂര്,റഫീഖ് ഹുദവി കോലാര്‍ എന്നിവര്‍ വിഷയമവതരപ്പിച്ചു.
'റൂം ടു റോഡ് മീറ്റ് ദി ലീഡേഴ്സ്'ഡോ. പി.സി ജാഫര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്, ബാംഗ്ലൂര്‍ കെ.എം.സി.സി,എം.എം.എ,എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കര്‍ണാടകയിലെ മുസ്ലിം സംഘടനകളുടെ ഏകോപന പ്രവര്‍ത്തനത്തിലൂടെ മാത്രമാണ് മുസ്ലിം പിന്നോക്ക വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ് മുഖ്യാതിഥിയായിരുന്നു.യു. ശാഫി ഹാജി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ഖലീല്‍ ഹുദവി തളങ്കര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."