HOME
DETAILS
MAL
കോംഗോയില്‍ കൂട്ടക്കൊല: 30 മരണം
backup
August 14 2016 | 21:08 PM
കിന്‍ഷാസാ: തെക്കന്‍ കോംഗോയില്‍ നടന്ന കൂട്ടക്കൊലയില്‍ 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
കോന്ഗോയിലെ ബെനി നഗരത്തിലാണ് വന്‍ കൂട്ടക്കൊല അരങ്ങേറിയതെന്ന് സൈനിക വക്താവ് മാക്ക് അസുറൈ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫ്രണ്ടെന്ന സംഘമാണ് കൂട്ടക്കൊല നടത്തിയത്. 2014ന് ശേഷം ഈ പ്രദേശത്ത് നിരവധി കൂട്ടക്കൊലകള്‍ നടന്നിരുന്നു. കഴിഞ്ഞ മെയിലുണ്ടായ സംഘട്ടനത്തില്‍ 16 പേര് മരിച്ചിരുന്നു.
രാജ്യത്ത് തട്ടിക്കൊണ്ടുപോകലും ലഹരിക്കടത്തുമടക്കം നിരവധി കേസുകള്‍ ഈ സംഘത്തിനെതിരേയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."