ഫലസ്ഥീന്- ഇസ്റാഈല്‍ ചര്‍ച്ച ഉടന്‍ പുനരാരംഭിക്കണം: മോദി
യുനൈറ്റഡ് നാഷന്‍സ്: ഫലസ്ഥീന്- ഇസ്റാഈല്‍ തര്‍ക്കത്തില്‍ പരിഹാരം കാണാനുള്ള ചര്‍ച്ച ഉടന്‍ പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഫലസ്ഥീന് ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി പുറത്തുവിട്ട സന്ദേശത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇസ്റാഈലുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്ന സ്വതന്ത്ര, പരമാധികാര, ഐക്യ, സ്വയം പര്യപ്ത ഫലസ്ഥീന് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇസ്റാഈലും ഫലസ്ഥീനും സ്വതന്ത്ര രാജ്യങ്ങളായി സമാധാനത്തില്‍ നിലനില്‍ക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലാണ് രാജ്യം വിശ്വസിക്കുന്നത്. അതിനായി പരസ്പര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കണം-മോദി സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
1979നു ശേഷം എല്ലാ നവംബര്‍ 29ഉം അന്താരാഷ്ട്ര ഫലസ്ഥീന് ഐക്യദാര്‍ഢ്യ ദിനമായി യു.എന്‍ ആചരിച്ചുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."