HOME
DETAILS

ഹമാസ് ഗസ്സയുടെ അധികാരം കൈമാറുന്നു

  
backup
November 28 2017 | 23:11 PM

%e0%b4%b9%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95

ഗസ്സ: ഫലസ്ഥീന്‍ ഐക്യത്തിലേക്ക് നിര്‍ണായക ചുവടുവയ്പ്പുമായി ഹമാസ്. ഒരു പതിറ്റാണ്ടായി ഗസ്സയ്ക്കു മേല്‍ ഹമാസ് തുടരുന്ന ഭരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രദേശത്തിന്റെ അധികാരം ഹമാസ് ഫലസ്ഥീന്‍ അതോറിറ്റിക്കു കൈമാറും. ഒക്ടോബറില്‍ ഹമാസും ഫതഹും തമ്മിലുണ്ടായ ചരിത്രപരമായ അനുരഞ്ജന കരാറിന്റെ ഭാഗമായാണു നടപടി.
ഡിസംബര്‍ ഒന്നു മുതല്‍ ഗസ്സയുടെ അധികാരം ഫലസ്ഥീന്‍ അതോറിറ്റിയുടെ കരങ്ങളിലായിരിക്കും. എന്നാല്‍, ആദ്യഘട്ടത്തില്‍ സിവിലിയന്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും അതോറിറ്റിക്ക് അധികാരമുണ്ടാകുക. 25,000ത്തോളം അംഗങ്ങളുള്ള ഹമാസിന്റെ സായുധ വിഭാഗം ഗസ്സയില്‍ പ്രധാന സൈന്യമായി തന്നെ തുടരുമെന്നാണു വിവരം. സൈന്യം ആയുധം ഉപേക്ഷിക്കണമെന്ന് നേരത്തെ അനുരഞ്ജന ചര്‍ച്ചയിലടക്കം ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഹമാസ് അംഗീകരിച്ചിട്ടില്ല.
അനുരഞ്ജന കരാറിന്റെ ഭാഗമായുള്ള ഗസ്സ അധികാരകൈമാറ്റം വൈകിപ്പിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഫലസ്ഥീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ഭാഗമായ പ്രദേശത്തു മാത്രമായിരിക്കും ഈ അധികാരകൈമാറ്റം പ്രാബല്യത്തില്‍ വരിക.
പത്ത് വര്‍ഷത്തോളമായി ഫലസ്ഥീനിലെ വിമോചന സംഘടനകളായ ഹമാസും ഫതഹും തമ്മില്‍ തുടരുന്ന വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമാകും പുതിയ നീക്കം. വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉപരോധത്തില്‍പ്പെട്ട 20 ലക്ഷത്തോളം വരുന്ന ഗസ്സക്കാര്‍ക്ക് ദുരിത ജീവിതത്തില്‍നിന്ന് ഇതോടെ മോചനമാകുമെന്നാണു കരുതപ്പെടുന്നത്. ഗസ്സയിലെ സാമ്പത്തികസ്ഥിതിയും വളരെ ദയനീയമായ അവസ്ഥയിലാണുള്ളത്.
കഴിഞ്ഞ മാസം 12ന് കെയ്‌റോയിലാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഫതഹും തമ്മില്‍ അനുരഞ്ജനത്തിലെത്തിയത്. നവംബര്‍ ഒന്നിനു മുന്‍പായി ഗസ്സയുടെ അധികാരം കൈമാറണമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരുന്നത്.
അമേരിക്കയുമായും ഇസ്‌റാഈലുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തിലുള്ള ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഫലസ്ഥീനികളും അന്താരാഷ്ട്ര സമൂഹവും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു മുന്‍പ് പലതവണ ഈജിപ്തിന്റെ തന്നെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് ഹമാസ് ഗസ്സാ മുനമ്പില്‍ അധികാരം പിടിച്ചെടുത്തത്.
ഇതിനുശേഷം ഇസ്‌റാഈലും ഹമാസും തമ്മില്‍ മൂന്നു തവണ യുദ്ധങ്ങളുണ്ടായി. ഇതില്‍ 2014ല്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണം മേഖലയില്‍ വന്‍ ദുരിതം വിതയ്ക്കുകയും അന്താരാഷ്ട്ര വിമര്‍ശനം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago