ഇ.അഹമ്മദിന്റെ മരുമകന് ഡോ.ബാബു ഷര്‍സാദ് അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദിന്റെ മകളുടെ ഭര്‍ത്താവ് ഡോ. ബാബു ഷര്‍സാദ് (54) ദുബൈയില്‍ അന്തരിച്ചു. ദുബൈ മെഡികെയര്‍ സിറ്റിയില്‍ നെഫ്രോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.
പോണ്ടിച്ചേരി ജിപ്മര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസും മംഗളൂരു മെഡിക്കല്‍ കോളജില്‍നിന്ന് എം.ഡി പഠനവും പൂര്‍ത്തിയാക്കിയ ഡോ. ബാബു എഫ്.ആര്.സി.എസ് ഉള്‍പ്പെടെയുള്ള ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി. പോണ്ടിച്ചേരി റിട്ട.സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ അബൂബക്കറിന്റെയും തലശ്ശേരി ഉടുമ്പുന്തല മുംതാസിന്റെയും മകനാണ്.
ഭാര്യ: ഡോ.ഫൗസിയ (ദുബൈ മെഡിക്കല്‍ കോളജ്). മക്കള്‍: ഡോ.സുമയ്യ (ലണ്ടന്‍), സുഹൈല്‍ ഷര്‍സാദ് (ഫഌച്വര് സ്കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസി, ബോസ്റ്റണ്‍, യു.എസ്), സഫീര്‍ ഷര്‍സാദ് (ആര്‍ക്കിടെക്ചര്‍, ലണ്ടന്‍). മരുമകന്: ഡോ.സഹീര്‍ (കാര്‍ഡിയോളജിസ്റ്റ്, ലണ്ടന്‍). സഹോദരി: സബീന (ഫാര്‍മസി കോളജ്, ദുബൈ). മയ്യിത്ത് നിസ്കാരം ദുബൈയിലും ഇന്ന് ഉച്ചയ്ക്ക് 12.30ന് പുഷ്പ ജങ്ഷനിലെ സലഫി മസ്ജിദിലും നടക്കും. ഖബറടക്കം ദുബൈയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."