ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കുവൈത്തില്‍ മുഹബ്ബത്തെ റസൂല്‍ സമ്മേളനം വ്യാഴാഴ്ച മുതല്‍
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിനടുത്തുള്ള ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2017 നബിദിന മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. നവംബര്‍ 30 വ്യാഴാഴ്ച ഇഷാ നിസ്കാരാനന്തരം നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് നല്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സിനു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം നടക്കുന്ന മൗലീദ് സദസ്സിനു ശംസുദ്ധീന്‍ ഫൈസി, ഹംസ ബാഖവി, ഉസ്മാന് ദാരിമി, അബ്ദു ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി തുടങ്ങിയ പണ്ഡിതര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ നാട്ടിലെയും കുവൈത്തിലേയും പ്രമുഖര്‍ സംബന്ധിക്കും. 'പ്രകാശമാണു തിരുനബി (സ)' എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യവും ഒരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."