ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നബിദിനം നാളെ; വിവിധ പരിപാടുകളുമായി സര്‍ക്കാര്‍, സമസ്ത ബഹറൈന്‍ ഘടകത്തിന് ക്ഷണം
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1492ാമത് ജന്മദിനം നാളെ (30ന് വ്യാഴാഴ്ച) ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആഘോഷിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി മിക്ക ജി.സി.സി രാഷ്ട്രങ്ങളിലും ഔഖാഫ് മന്ത്രാലയങ്ങളുടെയും മതകാര്യ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജി.സി.സി രാഷ്ട്രങ്ങളിലുള്ള വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് നാളെ മുതല്‍ ആരംഭിക്കുന്നത്.
പദ്യഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും മൗലിദാഘോഷത്തോടനുബന്ധിച്ച് നടക്കുക.
നബിദിനത്തിന്റെ ഭാഗമായി മക്ക ജി സി സി രാഷ്ട്രങ്ങളിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനടക്കമുള്ള ചില ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ദേശീയ ദിനവുമായി ബന്ധപ്പെടുത്തിയാണ് നബിദിന അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്‌റൈനില്‍ ഗവണ്‍മെന്റിനു കീഴിലുള്ള ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെയും ഔഖാഫിന്റെയും നേതൃത്വത്തില്‍ സംയുക്ത നബിദിനാഘോഷവും മൗലിദ് മജ്‌ലിസും ബുധനാഴ്ച രാത്രി ഇശാ നമസ്‌കാര ശേഷം സംഘടിപ്പിച്ചിട്ടുണ്ട്.
രാത്രി ആറു മണിയോടെ ബഹ്‌റൈന്‍ ഗ്രാന്റ് മസ്ജിദിനു സമീപം (ജുഫൈറിലെ മര്‍കസ് ഫാതിഹില്‍ വച്ച്) നടക്കുന്ന മജ്‌ലിസില്‍ ബഹ്‌റൈനിലെ സ്വദേശി പ്രമുഖരും നേതാക്കളും സംബന്ധിക്കും. ബഹ്‌റൈനിലെ ഇസ്‌ലാമിക് ഹൈക്കമാന്റ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ലാ ബിനു ഖാലിദ് ആല്‍ ഖലീഫ, ഔഖാഫ് മതകാര്യ വിഭാഗം തലവന്‍ ഖാലിദുബ്‌നു അലിയ്യുബ്‌നു അബ്ദുല്ല ആല്‍ ഖലീഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
ഈ പ്രോഗ്രാമില്‍ സംബന്ധിക്കാനായി സമസ്ത ബഹ്‌റൈന്‍ ഘടകത്തിന് പ്രത്യേക ക്ഷണം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളടക്കമുള്ള പ്രമുഖ നേതാക്കളും പണ്ഢിതരും പരിപാടിയില്‍ പങ്കെടുക്കും.
ബുധനാഴ്ച രാത്രി 8.30നും വ്യാഴാഴ്ച പുലര്‍ച്ചെ സുബ്ഹിക്കു മുമ്പായും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്തും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക മൗലിദ് മജ്‌ലിസ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."