HOME
DETAILS

മികച്ച ഭരണത്തിന്റെ 'മാവേലി മന്ത്രി'; രാഷ്ട്രീയത്തിലെ മാന്യമുഖം

  
backup
November 29 2017 | 08:11 AM

formar-minister-e-chandrasekharan-nair-died-maveli-store-cooperative-bank

തിരുവനന്തപുരം: കേരളംകണ്ട ഏറ്റവും മികച്ച ഭക്ഷ്യമന്ത്രിയായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍. രാഷ്ട്രീയത്തിലെ മാന്യമുഖം. വിവാദങ്ങളില്‍പെടാത്ത നേതാവ്. ഭരണമികവു കൊണ്ട് ജനസമ്മതി നേടിയ മന്ത്രി. സൗമ്യനായ കമ്മ്യൂണിസ്റ്റുകാരന്‍.

പൊതുവിപണിയിലെ വിലക്കൊള്ള ഒരു വിധം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന്റെ മാവേലി സ്റ്റോറുകള്‍ക്കു കഴിയുന്നതില്‍ കേരളം ഇ. ചന്ദ്രശേഖരന്‍ നായരോടു കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഭക്ഷ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മാവേലി സ്റ്റോറുകള്‍ കേരളത്തില്‍ ആരംഭിച്ചത്.

ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദ്യമായി ഓണച്ചന്ത ആരംഭിച്ചത് ഇ. ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായിരുന്ന കാലത്താണ്. ഇതാണ് പിന്നീട് മാവേലി സ്റ്റോറുകളായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തനം തുടങ്ങിയത്.

ഭക്ഷ്യവകുപ്പിനു പുറമെ നിയമ, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. കൈവച്ച വകുപ്പുകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ മന്ത്രിയായിരുന്നു അദ്ദേഹം.

1976ല്‍ ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ് സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിനു തുടക്കം കുറിച്ചത്. എട്ടുവര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. നബാര്‍ഡ് രൂപീകരിക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.

കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും, ഹിന്ദുമതം ഹിന്ദുത്വം, മറക്കാത്ത ഓര്‍മ്മകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

മക്കള്‍: ജയചന്ദ്രന്‍( എന്‍ജിനീയര്‍, കാലിഫോര്‍ണിയ), ഗീത.


മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവ്: കാനം

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ഇ ചന്ദ്രശേഖരന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉത്തമനായ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും നികത്താനാകാത്ത നഷ്ടമാണെന്നും കാനം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago