നാവില്‍ നിന്നു മാറാത്ത രുചി
റിയോയിലെത്തിയപ്പോള്‍ ബ്രസീലുകാരുടെ ഭക്ഷണ സംസ്‌കാരം കണ്ട് ഞെട്ടിപ്പോയി. ബ്രസീലിലെ പ്രധാന ഭക്ഷണമായ കപ്പ കൊണ്ട് അവര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ കണ്ടാല്‍ പകച്ചു പോകും. നമുക്ക് കപ്പ കൊണ്ട് ഒന്നോ രണ്ടോ വിഭവങ്ങള്‍ മാത്രമാണ് ഉണ്ടാക്കാനാവുക. എന്നാല്‍ ഇവിടുത്തെ സ്ഥിതി മറിച്ചാണ്. കപ്പ കൊണ്ട് നിരവധി വിഭവങ്ങള്‍. നമ്മുടെ നാട്ടിലെ പോലെ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന ആളുകളല്ല. നല്ല ഭക്ഷണം വളരെ കുറച്ച് മാത്രം. ബ്രസീലുകാര്‍ എപ്പോഴും ആരോഗ്യം കരുത്തും കാത്തുസൂക്ഷിക്കുന്നു. താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും പരിശീലനത്ത് മുന്‍പ് നല്ല ഭക്ഷണമാണ് ലഭിക്കുന്നത്. ഒഫിഷ്യല്‍സിന്റെ കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. ഒന്നും കൂടുതലായി എണ്ണയോ മറ്റു കെമിക്കലോ ഉപയോഗിക്കാത്തവ. ഇല, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവക്കാണ് നാട്ടുകാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. നമ്മുടെ നാട്ടിലെ യുവാക്കള്‍ കണ്ടു പഠിക്കേണ്ട പാഠമാണിത്. ജോലി ആകുമ്പോഴേക്കും അമിത വണ്ണവും കുടവയറുമായി വരുന്ന നമ്മുടെ നാട്ടുകാര്‍ക്ക് ഇവര്‍ എന്ത് കൊണ്ടും പാഠമാണ്. എല്ലാവരും കൃത്യമായി കഴിക്കുന്നത് ഗുണമേന്മയുള്ള ഭക്ഷണം.
പുറത്ത് നിന്നു പണം കൊടുത്തു ഭക്ഷണം കഴിക്കുന്നതും വളരെ വിചിത്രമായ രീതിയിലാണ്. നമുക്ക് വേണ്ട ഭക്ഷണമെല്ലാം എടുത്തതിന് ശേഷം കാഷ് കൗണ്ടറിലെത്തി ഭക്ഷണം തൂക്കിയതിനു ശേഷമാണ് വിലയിടുക. ഒരു കിലോ ഭക്ഷണത്തിന് 90 റയാലാണ് വില. കൂടുതല്‍ ഇല വര്‍ഗങ്ങളെടുത്ത് തൂക്കം കുറച്ച് നല്ല ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. എണ്ണയോ നെയ്യോ കൂടുതല്‍ ഉപയോഗിക്കാറില്ല. ചിക്കന്‍ വേവിച്ചെടുക്കുന്നത് മസാല പോലും ചേര്‍ക്കാതെയാണ്.
എന്നാല്‍ ഇവിടെ ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയിലാണ്. അവര്‍ മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയവരാണ്. അവര്‍ക്കിടയില്‍ ജീവിക്കുന്നതു തന്നെ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."