ഡല്‍ഹിയില്‍ വ്യാപാരിയെ വെടിവച്ചുകൊല്ലുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: വസ്തു ഇടനിലക്കാരനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.
ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ ഒക്ടോബര്‍ 22 നാണ് സംഭവം നടന്നത്. വസ്തു ഇടനിലക്കാരന് വാജിദിനെയാണ് നാലംഗ സംഘം ബൈക്കില്‍ പിന്തുടര്ന്നെത്തി ആക്രമിച്ചത്.
അക്രമികളെ കണ്ട് ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയ വാജിദിന് പിന്നാലെ മൂന്നുപേര്‍ അകത്തേക്ക് കയറുകയും വീടിനുമുകളില്‍ നിന്നും ഇദ്ദേഹത്തെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ശേഷം ഹെല്‍മറ്റ് ധരിച്ച് പുറത്ത് കാത്തുനിന്ന നാലാമന് വാജിദിനു നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. പുറത്തെത്തിയ മറ്റുള്ളവരും വാജിദിന് നേരെ നിറയൊഴിച്ച ശേഷമാണ് ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഏകദേശം 20 ബുള്ളറ്റുകളാണ് വാജിദിന്റെ ശരീരത്തിലുണ്ടായിരുന്നത്.
വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് അക്രമത്തിന്റെ ദൃശ്യം ലഭിച്ചത്. സംഭവം നടക്കുമ്പോള്‍ നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ വെടിയുതിര്‍ത്തതോടെ എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."