HOME
DETAILS

വിജയകുമാറിനിത് നിശ്ചയാദാര്‍ഢ്യത്തിന്റെ വിജയം

  
backup
December 01 2017 | 01:12 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%a6

കൊച്ചി: കൊല്ലം സ്വദേശി വിജയകുമാറിനിത് നിശ്ചയാദാര്‍ഢ്യത്തിന്റെ വിജയം. അഞ്ചുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സില്‍ പായുമ്പോള്‍ ഡ്രൈവര്‍ വിജയകുമാറിന്റെ മനസില്‍ തെളിഞ്ഞുനിന്നത് ചികിത്സകിട്ടാതെ മരിച്ച മുരുകന്റെ മുഖമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇതുപോലെ മുരുകനുമായിവിജയകുമാര്‍ തന്റെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ എത്തിയത്. എന്നാല്‍ അധികൃതരുടെ കരുണയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് തക്കസമയത്ത് ചികിത്സ ലഭിക്കാത മുരുകന്‍ മരിച്ചു.
അന്ന് ഒരു ജീവന്‍രക്ഷിക്കുന്നതിനായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്ന് വിജയകുമാര്‍ വേദനയോടെ ഓര്‍ക്കുന്നു. എന്നാല്‍ ഇന്നലെ മരണവുമായി മല്ലിടുന്ന പിഞ്ചുകുഞ്ഞിനെ സമയത്തെപോലും തോല്‍പ്പിച്ച് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ചപ്പോള്‍ ആ മുഖത്ത് കണ്ടത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മിഥുനും യാത്രയില്‍ ഒപ്പംചേര്‍ന്നു.
ഗുരുതര ഹൃദ്രോഗം ബാധിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. 208 കിലോമീറ്റര്‍ ദുരം വിജയകുമാര്‍ താണ്ടിയത് 2.55 മണിക്കൂര്‍ കൊണ്ടായിരുന്നു. കുഞ്ഞിനെയും വഹിച്ചുള്ള ആംബുലന്‍സിന് യാത്ര സുഗമമാക്കാന്‍ പൊലിസിനൊപ്പം അറുപതോളം ആംബുലന്‍സുകളും തിരുവനന്തപുരം-എറണാകുളം പാതയില്‍ വിവിധ ഘട്ടങ്ങളില്‍ അകമ്പടി സേവിച്ചു.
തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ തങ്കരാജിന്റെയും ശിവകാമിയുടെയും ആണ്‍കുഞ്ഞിനെയാണ് തിരുവനന്തപുരം അവിട്ടം തിരുനാള്‍ ആശുപത്രിയില്‍ നിന്ന് ലിസി ആശുപത്രിയിലെത്തിച്ചത്.
ഹൃദയത്തിലെ പ്രധാന അറകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും വാല്‍വിനു ചോര്‍ച്ചയും സംഭവിക്കുന്ന രോഗമാണു കുഞ്ഞിനുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുഞ്ഞുമായി യാത്ര തിരിച്ച ആംബുലന്‍സ് 3.25നു ലിസിയിലെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago