HOME
DETAILS

സഊദിയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നിയന്ത്രണം വരുന്നു

  
backup
December 02 2017 | 06:12 AM

soudi-forigners-driving-licenses

 

ജിദ്ദ: വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി സഊദി മന്ത്രാലയം.

ട്രാഫിക് വിഭാഗമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് രാജ്യത്തെത്തുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കുന്നതിനെ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയവുമായി ആലോചിക്കുകയാണെന്നു ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍ബസ്സാമി അറിയിച്ചു.

റോഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ മന്ത്രാലയവുമായി നടന്നു വരുകയാണ്.

ഇത്തരത്തിലുള്ള നിബന്ധനകളൊന്നും കൂടാതെ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കരണമാകുന്നുണ്ടെന്നാണ് ട്രാഫിക് വകുപ്പിന്റെ കണ്ടെത്തല്‍. ജോലി, വരുമാനം, വേതന നിലവാരം എന്നീ ഘടകങ്ങള്‍ പരിഗണിക്കാതെ ലൈസന്‍സ് നല്‍കുന്ന നയം മൂലമാണ് റോഡില്‍ വാഹങ്ങള്‍ പെരുകുന്നത്. അതിനാല്‍ കുവൈത്ത് പോലുള്ള അയല്‍ രാജ്യങ്ങള്‍ ഇതിനെതിരെ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ നിയന്ത്രണങ്ങള്‍ സഊദിയിലും ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

നിലവില്‍ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാഹനാപകട നിരക്കുളള രാജ്യം സഊദി അറേബ്യയാണ്. ലൈസന്‍സ് നിയന്ത്രിക്കുന്നതിലൂടെ അപകട നിരക്കു കുറക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ കണക്കുകൂട്ടല്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  23 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  23 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  23 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  23 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago