കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി; വിവാദ കന്നുകാലി കശാപ്പ് നിരോധന നിയമം പിന്‍വലിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ കോലാഹലമുണ്ടാക്കിയ, കന്നുകാലി നിരോധന നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ മേയ് 25നാണ് കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമത്തിനെതിരെ കേരളം, കര്‍ണാട, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയ പ്രക്ഷോഭം ഉണ്ടായി. കശാപ്പ് ആവശ്യത്തിനായി കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയ നാല്ക്കാലി മൃഗങ്ങളെ വില്ക്കാന് പാടില്ലെന്നായിരുന്നു നിയമം. രാജ്യത്തെ നിരവധി കര്‍ഷകര്‍ ഇതോടെ വലിയ പ്രതിസന്ധിയിലാവുകയും നിരവധി പശുക്കള്‍ ചത്തൊടുങ്ങുകയും ചെയ്തു.
നിലവിലുള്ള വിജ്ഞാപനം ഒഴിവാക്കി പുതിയത് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഈ ഉത്തരവ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഭേദഗതികളോടെ പുതിയ ഉത്തരവ് മറ്റൊരു രൂപത്തില്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാതെ ഉടന്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."