ബംഗളൂരു മെഡിക്കല്‍ സെന്ററില്‍ റെയ്ഡ്;100 കോടി രൂപ പിടിച്ചെടുത്തു
ബംഗളൂരു: ബംഗളൂരുവില്‍ ഒരു മെഡിക്കല്‍ സെന്ററില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 100 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. വിവിധ മെഡിക്കല്‍ ടെസ്റ്റുകള്‍ക്കായി ഡോക്ടര്‍മാര്‍ ഇവിടേക്ക് രോഗികളെ അയക്കാറുണ്ട്. ഡോക്ടര്‍മാരും മെഡിക്കല്‍ സെന്ററുമായി നടത്തുന്ന അവിഹിത ഇടപാടാണ് ഇതിനു പിന്നിലുള്ളതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
പണത്തിന് പുറമെ 3.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ കറന്‍സികള്‍, വിദേശ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. വിദേശ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും ഐ.ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ മെഡിക്കല്‍ സെന്ററിലേക്ക് വിവിധ പരിശോധനകള്‍ക്കായി രോഗികളെ അയച്ചാല്‍ ലഭിക്കുന്ന തുക ഒരു നിശ്ചിത ശതമാനം ഡോക്ടര്‍മാര്‍ക്ക് നല്‍കും. എം.ആര്‍.ഐ സ്‌കാനിങ്ങിന് 35 ശതമാനവും സി.ടി സ്‌കാനിങ്ങിന് 20 ശതമാനവുമാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ലാബിലെ ജീവനക്കാരില്‍ ചിലര്‍ കമ്മിഷന്‍ ഏജന്റുമാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായ വിവരം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."