HOME
DETAILS
MAL
രാഹുല്‍ ഒപ്പിട്ടത് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ തന്നെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
backup
December 03 2017 | 01:12 AM
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ സോമനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് പേരെഴുതി ഒപ്പുവച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി.
അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ സോമനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ അദ്ദേഹം ക്ഷേത്രത്തിലെ രജിസ്റ്ററില്‍ ഒപ്പുവച്ചുവെന്നത് ശരിയല്ലെന്നും ഇത് ബി.ജെ.പി മനപ്പൂര്‍വം എഴുതിച്ചേര്‍ത്ത് അദ്ദേഹത്തെ അവഹേളിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ഇതിനോട് പ്രതികരിച്ചാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."