'അമുസ്‌ലിംകളെ കൊല്ലാന്‍ കുടിവെള്ളത്തില്‍ വിഷം': സംഘ്പരിവാര്‍ പ്രചരിപ്പിച്ച കത്ത് വ്യാജമെന്ന് റെയില്‍വ്വേ
തൃശൂര്‍: ശബരിമല സീസണില്‍ അമുസ്‌ലിംകളെ കൊല്ലാന്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐ.എസ് പദ്ധതിയുണ്ടെന്ന രീതിയില്‍ പ്രചരിപ്പിച്ച കത്ത് വ്യാജമെന്ന് വ്യക്തമായി. കഴിഞ്ഞ നവംബര്‍ 27 ന് തൃശൂര്‍ റെയില്‍വേ പൊലിസ് എസ്.ഐ, തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയതെന്ന രീതിയില്‍ പ്രചരിച്ച കത്താണ് വ്യാജമെന്ന് കണ്ടെത്തിയത്.
ആഷിഷ് ജോസ് എന്ന വ്യക്തി സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് ഇത്തരത്തില്‍ ഒരു കത്ത് തൃശൂര്‍ റെയില്‍വേ പൊലിസ് നല്‍കിയിട്ടില്ലെന്ന മറുപടി ലഭിച്ചത്.
നവംബര്‍ 26 തിയതിയിട്ട കത്ത് നവംബര്‍ 25 ന് രാത്രിയോടെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരം തെറ്റായ സന്ദേശങ്ങളില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അവ പ്രചരിപ്പിക്കരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കും വിധം, ജനം ടി.വി സംപ്രേക്ഷണം ചെയ്യുകയും സംഘ്പരിവാര്‍ വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫിസും ഇത് വ്യാപകമായി പ്രചരിപ്പിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."