ആലപ്പുഴയില്‍ 19 പേര് തിരിച്ചെത്തി
ആലപ്പുഴ: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനുപോയി കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ രണ്ടുവള്ളങ്ങളിലുള്ള 19 പേര് സുരക്ഷിതരായി ചെല്ലാനത്ത് ഹാര്‍ബറിലെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ തിരച്ചിലിനൊടുവിലാണ് തകര്‍ന്ന വള്ളത്തിലും തടിയിലും പിടിച്ചു കിടന്നവരെ രക്ഷിച്ച് കരയിലെത്തിച്ചത്. ഇവര്‍ 30ാം തിയതിയാണ് ചുഴലിക്കാറ്റില്‍ അകപ്പെടുന്നത്. ശേഖരിച്ച ഭക്ഷണങ്ങളും കുടിവെള്ളവും എല്ലാം കടലില്‍ വീണുപോയെന്ന് ഇവര്‍ പറയുന്നു. വള്ളം പല പ്രാവശ്യം നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കിട്ടിയ തടിക്കഷ്ണങ്ങളില്‍ നാലുദിവസമായി പിടിച്ചുകിടക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ ചേര്‍ത്തല, തുറവൂര്‍ താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതരയോടെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ഇവരെ കണ്ടെത്തിയതായും അന്ധകാരനഴിയില്‍ എത്തിക്കുമെന്നും അറിയിച്ചതോടെ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നിര്‍ദേശപ്രകാരം ചേര്‍ത്തല തഹസില്‍ദാരും ഡിവൈ.എസ്.പി.യും ഡി.എം.ഒ.യും അന്ധകാരനഴിയില്‍ എത്തി.
തുറവൂര്‍, ചേര്‍ത്തല താലൂക്ക് ആശുപത്രികളിലായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അന്ധകാരനഴിയില്‍ പുറംകടലിലെത്തുന്ന കപ്പലില്‍നിന്ന് ഇവരെ കരയ്ക്ക് എത്തിക്കാന്‍ ഫിഷറീസിന്റെ ബോട്ട് ലഭ്യമാക്കിയിരുന്നു. എന്നാല്‍, കടല്‍ക്ഷോഭം മൂലം വള്ളങ്ങള്‍ക്ക് പുറംകടലില്‍ കപ്പലിനു സമീപത്തേക്ക് പോകാന്‍ കഴിയാതെ വന്നതോടെ ഇവരെ ചെല്ലാനം ഹാര്‍ബറില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."