HOME
DETAILS
MAL
കരാറുകാരന് പണം നല്‍കിയില്ല: ജില്ലാ കലക്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
backup
December 05 2017 | 01:12 AM
ആലപ്പുഴ: റവന്യൂ അദാലത്തിന് പന്തലിട്ട കരാറുകാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കലക്ട്ടറുടെ കാര്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. 2015ല്‍ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ അദാലത്തിന് പന്തലിട്ട വകയില്‍ കരാറുകാരന് നല്‍കാനുള്ള 6.57 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനാലാണ് കലക്ട്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
കുതിരപ്പന്തിയിലുള്ള സര്‍ക്കാര്‍ കരാറുകാരന് പലിശ സഹിതം എട്ട് ലക്ഷത്തോളം രൂപ നല്‍കണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നോട്ടിസ് കൈപ്പറ്റി തുക നല്‍കാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കിയില്ല.
ഇന്നലെ കോടതി ഹരജിക്കാരന് പണം നല്‍കുന്നതിനായി കലക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."