ബി.ജെ.പി ഭരണത്തിന് അന്ത്യമാകും: ചിദംബരം
അഹമ്മദാബാദ്: ഗുജറാത്തില്‍ ജാതിരാഷ്ട്രീയം അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് കണ്ടതോടെയാണ് അവര്‍ ജാതിരാഷ്ട്രീയമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്.
22 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, പിന്നോക്ക വിഭാഗം നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ജാതിവല്‍ക്കരിക്കുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
എന്നാല്‍ ഇവര്‍ അവരുടെ സംഘടനയുടെ മാത്രമല്ല അതിലുപരി ഗുജറാത്തിന്റെ മക്കളാണെന്ന കാര്യം ബി.ജെ.പി നേതാക്കള്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മൂവരും ഗുജറാത്തിലെ യുവാക്കള്‍ക്കിടയില്‍ രൂക്ഷമായി വരുന്ന തൊഴിലില്ലായ്മക്കെതിരായി പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ പ്രചാരണത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ചിദംബരം പറഞ്ഞു.
ഗുജറാത്തില്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ഏറ്റുമുട്ടുന്നത് ഹാജ്(ഹാര്‍ദിക്-അല്‍പേഷ്-ജിഗ്നേഷ്)-റാം(രൂപാണി-അമിത് ഷാ-മോദി) തമ്മിലാണെന്നും ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."