ദക്ഷിണാഫ്രിക്കന്‍ പര്യടനം: ബുമ്‌റ ടെസ്റ്റ് ടീമില്‍
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പുതുവര്‍ഷത്തില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്‌റ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിനെ തിരിച്ചുവിളിച്ചിട്ടുണ്ട്.
പരമ്പരയില്‍ ഇന്ത്യയുടെ ആറുബൗളര്‍മാരില്‍ ഒരാളാണ് ബുമ്‌റ. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നീ പേസര്‍മാരെ നിലനിര്‍ത്തിയിട്ടുണ്ട്.
പരിമിതി ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനമാണ് ബുമ്‌റയുടേത്. ഇതാണ് ടെസ്റ്റിലേക്ക് പരിഗണിക്കുന്നതിന് കാരണമായത്. അതോടൊപ്പം ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് വേദികളെല്ലാം പേസ് ബൗളിങിനെ പിന്തുണയ്ക്കുന്നതാണ്. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് ബുമ്‌റ. അടുത്തിടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്ന പോരായ്മ താരത്തിനുണ്ട്. കേപ്ടൗണില്‍ ജനുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
ടീം: വിരാട് കോഹ്‌ലി( ക്യാപ്റ്റന്‍) മുരളി വിജയ്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്‌റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."