HOME
DETAILS
MAL
ഭീകരതാവളങ്ങള്‍ പാകിസ്താന് തകര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് യു.എസ്
backup
December 05 2017 | 02:12 AM
വാഷിങ്ടണ്‍: ഭീകരവിരുദ്ധ നടപടിയില്‍ പാകിസ്താന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. സ്വന്തം മണ്ണിലുള്ള ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ തകര്‍ക്കാന്‍ പാകിസ്താന് തയാറാകുന്നില്ലെങ്കില്‍ അമേരിക്ക അതിനുവേണ്ട എന്തു നടപടിക്കും മുതിരുമെന്ന് സി.ഐ.എ മേധാവി മൈക് പോംപിയോ പറഞ്ഞു. കാലിഫോര്‍ണിയയില്‍ റീഗന് നാഷനല്‍ ഡിഫന്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സി.ഐ.എ ഡയരക്ടര്‍. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്താന് സന്ദര്‍ശിക്കാനിരിക്കെയാണ് സി.ഐ.എ തലവന്റെ മുന്നറിയിപ്പ് പുറത്തുവരുന്നത്. അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പുതിയ നയതന്ത്രത്തിനു പിന്തുണ തേടിയാണ് മാറ്റിസ് പാകിസ്താന് സന്ദര്‍ശിക്കുന്നത്. ട്രംപിന്റെ താല്പര്യം മാറ്റിസ് സന്ദര്‍ശനത്തില്‍ പാക് നേതാക്കളെ അറിയിക്കുമെന്നും മൈക് പോംപിയോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."