ഗുണമേന്‍മയുള്ളവിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണം: പരിഷത്ത്
കണ്ണൂര്‍: ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കുമെന്ന സന്ദേശമുയര്‍ത്തി വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത് വിദ്യാഭ്യാസ ശില്‍പശാല തീരുമാനിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം, കെ.ഇ.ആര്‍ പരിഷ്‌കാരം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ, അധ്യാപക നിയമനം, അണ്‍എയ്ഡഡ് സ്‌കൂളുകളുടെയും അനധികൃത സ്‌കൂളുകളുടയും വ്യാപനം, കരിക്കുലം, മാതൃഭാഷയിലുള്ള അധ്യയന മാധ്യമം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ ഇടപെടല്‍ നടത്തും. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന ബദലുകള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. പരിഷത് ഭവനില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസം ബദലുകള്‍ എന്ന വിഷയത്തില്‍ ഡോ. ടി.പി കലാധരന്‍, പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തില്‍ ഡോ.പി.വി പുരുഷോത്തമന്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ വിഷയ സമിതി ചെയര്‍മാന്‍ കെ. കെ രവി അധ്യക്ഷനായി. ഒ.എം ശങ്കരന്‍, പി.വി ദിവാകരന്‍, കെ. വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."