HOME
DETAILS
MAL
ഓഖി: തീരപ്രദേശങ്ങളില്‍ വിഖായയുടെ ശുചീകരണം
backup
December 06 2017 | 01:12 AM
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചാലിയം തീരപ്രദേശം ശുചീകരിക്കുന്നതിന് വിഖായ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. വളണ്ടിയര്‍മാര്‍ രാവിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പരിസരവാസികള്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍മാര്‍ ചെയ്തത്. ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ തുടര്‍ ദിവസങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങും. സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍, മുസ്തഫ അശ്റഫി കക്കുപ്പടി, ഒ.പി.എം അശ്റഫ്, സലാം ഫറോക്ക്, അന്‍വര്‍ നല്ലളം, ഷഫീഖ് മഠത്തില്‍പാടം, അബ്ദുറഹ്മാന് സിറ്റി, സഫീര്‍ നല്ലളം, അശ്റഫ് മുതുവാട്ടുപാറ, ജൈസല്‍ ചാലിയം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."