മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യം ചെയ്യുന്ന ഹരജി ഹൈക്കോടതിയില്‍
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: മുത്വലാഖ് അസാധുവാക്കി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ മുസ്്‌ലിം വ്യക്തിനിയമത്തിലെ അനന്തരാവകാശ ഘടന ചോദ്യംചെയ്യുന്ന ഹരജി ഡല്‍ഹി ഹൈക്കോടതിയില്‍. ഹരജി പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ നിലപാട് ആരാഞ്ഞ് കേന്ദ്ര നിയമമന്ത്രാലയത്തിന് നോട്ടിസ് അയച്ചു. മുസ്്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ സ്ത്രീകള്‍ക്കുള്ള അനന്തരാവകാശം വിവേചനപരവും സ്ത്രീവിരുദ്ധവുമാണെന്നും നിലവിലെ നിയമം മാറ്റി സ്ത്രീകള്‍ക്കും തുല്യാവകാശം വേണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിതര സംഘടനയായ സഹ്‌റാ കല്യാണ്‍ സമിതി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി മുന്‍പാകെയുള്ളത്. വിവേചനങ്ങള്‍ ഉള്ളതിനാല്‍ മുസ്്‌ലിം വ്യക്തിനിയമം ഭേദഗതിചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കേസ് അടുത്തവര്‍ഷം ഏപ്രില്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും. ചീഫ്ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രഥാമികവാദം മാത്രമാണ് കേട്ടത്. വിഷയം ഇതിനകം ദേശീയ നിയമ കമ്മിഷന്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ മോണിക അറോറ കോടതിയെ അറിയിച്ചു.
മുസ്്‌ലിം വ്യക്തിനമയപ്രകാരം പിതാവിന്റെ സ്വത്തില്‍ നിന്ന് മകന് ലഭിക്കുന്നതിന്റെ പകുതിയേ മകള്‍ക്കു ലഭിക്കൂ. ഇങ്ങനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ പകുതി വിഹിതം നല്‍കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14 (തുല്യത), 19 (ജോലിയോ മറ്റു ജീവിതോപാധിയോ തുടങ്ങാനുള്ള അവകാശം), 21 (വ്യക്തി സ്വാതന്ത്ര്യം) എന്നീ വകുപ്പുകള്‍ക്ക് എതിരാണ് മുസ്‌ലിം വ്യക്തിനിയമത്തിലെ അനന്തരാവകാശ ഘടന. രാഘവ് അശ്വതി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നു.
മുത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ആഗസ്തിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് മുത്വലാഖ് അസാധുവാക്കി ഉത്തരവിട്ടത്. ഇതിനു പിന്നാലെ മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കി കരട് റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ തയാറാക്കുകയുമുണ്ടായി. കുറ്റക്കാര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും അനുശാസിക്കുന്ന കരട് നിയമം ഈ മാസം 15നു തുടങ്ങുന്ന പാര്‍ലമെന്റ് ശൈത്യകാലസമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിനു പുറമെയാണ് മുസ്‌ലിംവ്യക്തിനിയമത്തിലെ അനന്തരാവകാശ ഘടനയെയും ചോദ്യംചെയ്യുന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് നടപടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."