HOME
DETAILS

വിദേശരാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 7,550 സഊദി യുവതികള്‍

  
backup
December 07, 2017 | 6:48 AM

saudi-womens-driving-license

ജിദ്ദ: വിദേശരാജ്യങ്ങളില്‍ നിന്ന് 7,550 സഊദി യുവതികള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈസന്‍സ് നേടുന്നതിനായി ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചു. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സഊദി അറേബ്യയില്‍ ജൂണ്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂനിവേഴ്‌സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.


വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നല്‍കുന്നതിനും ശില്‍പശാല സംഘടിപ്പിക്കുമെന്ന് യൂനിവേഴ്‌സിറ്റി വക്താവ് അഹമദ് അല്‍ റക്ബാന്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂനിവേഴ്‌സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂനിവേഴ്‌സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


അതേ സമയം വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനു നിശ്ചയിക്കപ്പെട്ട തിയതിക്കു മുംബ് വാഹനങ്ങളോടിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുകയും വാഹനം കസ്റ്റഡിയിയിലെടുക്കുകയും ചെയ്യുമെന്ന് നേരത്തെ ട്രാഫിക് മന്ത്രാലയം അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  14 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  14 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  14 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  14 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  14 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  14 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  14 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  14 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  14 days ago