HOME
DETAILS

ട്രംപിന്റെ ജറൂസലം പ്രഖ്യാപനം; ഫലസ്തീന്‍ സംഘര്‍ഷത്തിലേക്ക്

  
backup
December 08 2017 | 03:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af

ജറൂസലം: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ യു.എസ് പ്രഖ്യാപിച്ചതിനെതിരേ ഫലസ്തീനിലും ഇസ്‌റാഈലിലും നടന്ന പ്രതിഷേധത്തില്‍ 16 ഫലസ്തീനികള്‍ക്ക് പരുക്ക്.
റാമല്ല, ബത്‌ലഹേം എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റ് എന്നിവ ഉപയോഗിക്കുകയായിരുന്നു. ജറൂസലമില്‍ ഇസ്‌റാഈല്‍ സുരക്ഷാ സേനക്കെതിരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
യു.എസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍, ഇസ്‌റാഈല്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ ട്രംപിന് വളരെയധികം നന്ദിയുണ്ടെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവിലെ യു.എസ് എംബസി ജറൂസലമിലേക്ക് ഉടന്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റ് രാഷ്ട്രങ്ങളും ഇതേ നിലപാട് പിന്തുടരുമെന്നും നെതന്യാഹു പറഞ്ഞു.
യു.എസ് തീരുമാനത്തിനെതിരേ ഫലസ്തീനികള്‍ ഐക്യത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ഇന്ന് രോഷത്തിന്റെ ദിനമായി ആചരിക്കണമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. ഹമാസ് അംഗങ്ങള്‍ സജ്ജരായിരിക്കണം. സാഹചര്യം വിലയിരുത്തി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങണമെന്നും ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. എന്നാല്‍, ഫലസ്തീന്‍ സര്‍ക്കാര്‍ നയതന്ത്ര നീക്കത്തിലൂടെ യു.എസ് പ്രഖ്യാപനത്തെ തടയിടാനുള്ള ശ്രമമാണ് നടത്തുന്നത്. അറബ് ലീഗിലും യു.എന്‍ സുരക്ഷാ സമിതിയിലും യു.എസ് നീക്കത്തിനെതിരേ ഫലസ്തീന്‍ പ്രസിഡന്റ് പരാതികള്‍ സമര്‍പ്പിച്ചു.
ഇസ്‌റാഈല്‍, ഫലസ്തീന്‍ സമാധാനശ്രമങ്ങളില്‍ ഇടപെടാന്‍ യു.എസിന് ഇനിമുതല്‍ യോഗ്യതയില്ലെന്ന് ഫലസ്തീന്‍ വക്താവ് നാസര്‍ അല്‍ക്വദ്വ പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago