HOME
DETAILS

'മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ ' കനലോര്‍മ പുനരവതരണം ഇന്ന്

  
backup
August 14 2016 | 23:08 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%be-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%82


കാഞ്ഞങ്ങാട്: കത്തിയെരിയുന്ന വര്‍ത്തമാന ഭാരതത്തിന്റെ നെരിപ്പോടിനരികിലിരുന്ന് ഗാന്ധിജിയുടെ ചിത്രത്തില്‍ നോക്കി സ്വാതന്ത്ര്യ സമര സേനാനിയായ വൃദ്ധന്‍ വിലപിക്കുന്നു 'മഹാത്മാവേ, അങ്ങിത് കാണുന്നില്ലേ?'
വംശീയ സംഘര്‍ഷങ്ങളും ഹൈടെക് കവര്‍ച്ചകളും കലാപങ്ങളും കൂട്ടക്കൊലകളും നിറഞ്ഞു നില്‍ക്കുന്ന ചാനല്‍ കാഴ്ചകളില്‍ മനം നൊന്ത് ആ വൃദ്ധന്റെ മനസ്സ് ജാലിയന്‍ വാലാബാഗിന്റെ രുധിര സ്മൃതികളിലേക്ക് പടരുകയാണ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കനലോര്‍മ നാടകത്തിന് ചടുലമായ തുടക്കം.
ഇന്ത്യാ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിക്ക് വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുരുന്നു പ്രതിഭകള്‍ ദൃശ്യാഖ്യാനം ഒരുക്കിയത്. ചരിത്ര പുരുഷന്മാരായ ഗാന്ധിജി, സെയ്ഫുദ്ദീന്‍ കിച്ചുലു, ഭഗത് സിങ് എന്നിവര്‍ കഥാപാത്രങ്ങളായി രംഗത്തെത്തി. ബ്രിട്ടീഷ് പൊലിസ് മേധാവിയായ ജനറല്‍ ഡയറും ജ്വലിക്കുന്ന സ്മൃതികള്‍ക്കു നടുവില്‍ പുതിയ കാലത്തെക്കുറിച്ചുള്ള ആധിയുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധനെ ഇളം തലമുറയുടെ പ്രതീകമായി ഒരു സംഘം വിദ്യാര്‍ഥികള്‍ സാന്ത്വനത്തിന്റെ സ്‌നേഹവചസ്സുകളുമായി പൊതിയുകയാണ്. 'മുത്തച്ഛാ, ഞങ്ങളുണ്ട് കൂടെ, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാക്കാന്‍ ഞങ്ങളുണ്ട്, കൂടെ.സ്‌കൂള്‍ അങ്കണത്തെ മുഴുവന്‍ വേദിയാക്കിക്കൊണ്ട് സ്‌കുളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കഥാപാത്രങ്ങളായി അണിനിരത്തി ഓപ്പണ്‍ തീയേറ്ററിന്റെയും സംഗീതശില്‍പത്തിന്റെയും ഘടനയിലാണ് നാടകത്തിന്റെ അവതരണം. പരിപാടി കാണാനെത്തിയ നൂറുകണക്കിന് രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് നാടകം സ്വാതന്ത്ര്യ ദിനമായ ഇന്ന് വീണ്ടും സ്‌കൂളില്‍ അവതരിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago