ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കോഴിക്കോട്: ട്രാക്കിലെ അറ്റകുറ്റപ്പണി കാരണം കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. നാളെ മുതല്‍ 20 വരെയാണ് നിയന്ത്രണം. ഉച്ചയ്ക്ക് 2.05ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 56657 കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
56324 മംഗളൂരു സെന്‍ട്രല്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ തിങ്കളാഴ്ചയിലൊഴികെ റദ്ദാക്കി. കോയമ്പത്തൂരില്‍ നിന്ന് മംഗലാപുരം സെന്‍ട്രലിലേക്കുള്ള പാസഞ്ചറും തിങ്കളാഴ്ചയിലൊഴികെ കോഴിക്കോടിനും ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ഓടില്ല. മംഗളൂരു സെന്‍ട്രലില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള പാസഞ്ചര്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വിസ് ഉണ്ടാകില്ല.
കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ കോയമ്പത്തൂര്‍ ജങ്ഷനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംങ്ഷനില്‍ നിന്ന് എറണാകുളം ജംങ്ഷനിലേക്കുള്ള മെമു പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയില്‍ റദ്ദാക്കി. 66605 കോയമ്പത്തൂര്‍ ജംങ്ഷന് ഷൊര്‍ണൂര്‍ ജംങ്ഷന് പാസഞ്ചര്‍ ഷൊര്‍ണൂരിനും പാലക്കാടിനും ഇടയില്‍ സര്‍വിസ് നടത്തില്ല.
16606 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് 120 മിനുട്ട് വൈകിയോടും. 11097 പൂനെ ജംങ്ഷന് എറണാകുളം ജംങ്ഷന് പൂര്‍ണ എക്സ്പ്രസ് ദ്വൈവാര ട്രെയിന്‍ 60മിനുട്ടും വൈകിയോടും. 56323 കോയമ്പത്തൂര്‍ മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ 70 മിനുട്ടാണ് വൈകിയോടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."