കാലിക്കടവ് മൈതാനം പ്രതീക്ഷകള്‍ അസ്തമിക്കുന്നു
കാലിക്കടവ്: ജില്ലയില്‍ 400 മീറ്റര്‍ ട്രാക്കുള്ള ഒരേ ഒരു മൈതാനമാണ് കാലിക്കടവിലേത്. ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയും നിരവധി കായിക-കലാ മേളകള്‍ക്ക് വേദിയാവുകയും ചെയ്തിട്ടുള്ള കാലിക്കടവിലെ പിലിക്കോട് പഞ്ചായത്ത് മൈതാനം.
ദേശീയപാത വികസനം നടക്കുമ്പോള്‍ മൈതാനത്തിന്റെ ഒരു വശം നഷ്ടാകുമെന്നതാണ് അവസ്ഥ. അതു മൈതാന വികസനത്തെ സാരമായി ബാധിക്കുമെന്ന അവസ്ഥയുമാണ് നിലവിലുള്ളത്.
ഇപ്പോഴുള്ള പ്ലാന്‍ പ്രകാരം കാലിക്കടവിലെ ദേശീയപാത വികസനം നടപ്പിലായാല്‍ പിലിക്കോട് പഞ്ചായത്ത് കാര്യാലയവും മൈതാനത്തിന്റെ ഒരു ഭാഗവും ഇല്ലാതാകും.
ഒന്നുകില്‍ ദേശീയപാതയുടെ ദിശ മാറ്റുകയോ, അല്ലെങ്കില്‍ മൈതാനത്തിനെ ബാധിക്കാത്ത വിധത്തില്‍ ഫ്‌ളൈ ഓവര്‍ പണിത് ഗതാഗതം നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് കായിക താരങ്ങളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
4*400 മീറ്റര്‍ റിലേ ട്രാക്ക് അടക്കം ഉന്നത നിലവാരത്തിലുള്ള ഗ്യാലറിയടക്കമുള്ള ഫുട്ബാള്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള സൗകര്യമുള്ള മൈതാനമാണ് കാലിക്കടവിലേത്. ജില്ലയില്‍ ഇത്തരത്തില്‍ സൗകര്യമുള്ള ഒരു സ്ഥലവും നിലവിലില്ല. സംസ്ഥാനതലത്തില്‍ മത്സരം സംഘടിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും മൈതാനത്തിന്റെ പ്രത്യേകതയാണ്.
കായിക താരങ്ങള്‍ നിത്യവും പരിശീലനം നടത്തുന്ന ഈ മൈതാനത്തിന് ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും ഭരണാധികാരികളും മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."