HOME
DETAILS
MAL
ക്യാന്‍സര്‍ ബാധിച്ച 16 കാരിയെ ലഖ്‌നൗവില്‍ കൂട്ട ബലാത്സംഗം ചെയ്തു
backup
December 10 2017 | 13:12 PM
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ രക്താര്‍ബുധം ബാധിച്ച 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു.
സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ ഒരാള്‍ വന്ന് കൂട്ടിക്കൊണ്ടുപോവുകയും സുഹൃത്തുക്കളെയും കൂട്ടി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം റോഡിന്റെ വശത്ത് ഉപേക്ഷിച്ചു പോയി.
വഴിയിലൂടെ പോകുന്നയാളോട് സഹായം അഭ്യര്‍ഥിച്ച് പെണ്‍കുട്ടി അയാളില്‍ നിന്നും പീഡനം നേരിടേണ്ടി വന്നു.
ബന്ധുക്കളുടെ പരാതി പ്രകാരം രണ്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. വീരേന്ദ്ര യാദവ് എന്ന പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."