HOME
DETAILS

അവകാശ വാദം പൊള്ള: യുവാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍

  
backup
December 11, 2017 | 12:11 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

അഹമ്മദാബാദ്: 1995 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് എത്രമാത്രം സഹായകമായെന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം രൂപാണി സര്‍ക്കാരിനെ മാത്രമല്ല, ഗുജറാത്ത് മോഡലിനെ ഉയര്‍ത്തിക്കാണിക്കുന്ന മോദിയേയും അമിത്ഷായെയും വെട്ടിലാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പിക്കായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം നേടിയ പല യുവാക്കള്‍ക്ക് മുന്‍പിലും തൊഴില്‍ സാധ്യതയെന്നത് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് പലരും തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടായത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലര്‍ക്കും ജോലിയും ശോഭനമായ ഭാവിയും സ്വപ്നം കാണാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ബയോടെക്‌നോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഗൗരവ് സിങ് ജഡേജ പറയുന്നത്. തൊഴില്‍ ലഭിക്കാതിരുന്നതുകാരണം ഇയാള്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഗുജറാത്തില്‍ അലയടിക്കുകയാണ്. 6.27 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 4.3 കോടിയും 30 വയസില്‍ താഴെ പ്രായമുള്ള വോട്ടവകാശമുള്ള യുവാക്കളാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് അപ്പുറമാണ് ഇവരെല്ലാം. ഇവരുടെ സംഘശക്തി ഒരുമിക്കുകയാണെങ്കില്‍ ഗുജറാത്തില്‍ ഇത്തവണ വലിയൊരു രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് മോഡലെന്ന് മോദിയും ബി.ജെ.പിയും ആഘോഷിക്കുന്ന സംഭവം യഥാര്‍ഥത്തില്‍ തൊഴില്‍ രംഗത്തും വേതനം നല്‍കുന്ന രംഗത്തും ഉണ്ടായിട്ടില്ലെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധ ഇന്ദിരാ ഹിരാവെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  13 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  13 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  13 days ago
No Image

സൗജന്യ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  13 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  13 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  13 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  13 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  13 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  13 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  13 days ago