ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഇടപെടലെന്ന് മോദി
പലാന്‍പൂര്‍: തെരഞ്ഞെടുപ്പ് വിജയത്തിന് പുതിയ രാഷ്ട്രീയ തന്ത്രം തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസന കാര്യങ്ങളെക്കുറിച്ച് പറയാതെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുണ്ടെന്ന പുതിയ വാദവുമായിട്ടാണ് അദ്ദേഹം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
പാലന്‍പൂരില്‍ നടന്ന റാലിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര രംഗത്തിന്റെ കെടുകാര്യസ്ഥതയെപോലും തുറന്നുകാട്ടുന്ന തരത്തിലുള്ള ആരോപണവുമായി മോദിയെത്തിയത്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക് സൈന്യത്തിന്റെ മുന്‍ ഡയരക്ടര്‍ ജനറല്‍ സര്‍ദാര്‍ അര്‍ഷാദ് റഫീക്ക് ശ്രമിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം.
മോദിയെ മോശക്കാരനാക്കി മണിശങ്കര്‍ അയ്യര്‍ നടത്തിയ ആരോപണത്തിന് തൊട്ടുമുന്‍പായി അദ്ദേഹം പാക് ഹൈക്കമ്മിഷണറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മോദി പറയുന്നു. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വച്ച് പാക് ഹൈക്കമ്മിഷണര്‍, പാകിസ്താന്‍ മുന്‍വിദേശകാര്യ മന്ത്രി, മുന്‍ ഉപരാഷ്ട്രപതി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ ചര്‍ച്ച നടത്തിയെന്നാണ് മോദി ആരോപിക്കുന്നത്. ഏതാണ്ട് മൂന്ന് മണിക്കൂര്‍ നേരം നീണ്ടുനിന്ന കൂടിക്കാഴ്ചക്കു ശേഷം പിറ്റേ ദിവസമാണ് തന്നെ ഇകഴ്ത്തിക്കൊണ്ടുള്ള ആരോപണം മണിശങ്കര്‍ അയ്യര്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ തെരഞ്ഞെടുക്കാന്‍ സഹായിക്കാമെന്ന് പാക് മുന്‍സൈനിക മേധാവി ഉറപ്പ് നല്‍കിയതെന്നും മോദി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."