HOME
DETAILS
MAL
നേപ്പാളില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം
backup
December 11 2017 | 00:12 AM
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിനു ഭൂരിപക്ഷം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും(സി.പി.എന്‍-യു.എം.എല്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്ററും(സി.പി.എന്‍-എം.സി) ചേര്‍ന്ന സഖ്യം 30ല്‍ 26 സീറ്റും സ്വന്തമാക്കി. പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന് മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്.മുന്‍ പ്രധാനമന്ത്രിയും സി.പി.എന്‍-യു.എം.എല്‍ നേതാവുമായ കെ.പി ഒലി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണു വിലയിരുത്തല്‍. 65കാരനായ ഒലി സര്‍ക്കാര്‍ രൂപീകരണത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്തിമ ഫലപ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."