HOME
DETAILS

'മണ്ണിനെ അടുത്തറിഞ്ഞ് ശശി കൃഷിയിറക്കും; മനസറിഞ്ഞ് മണ്ണ് തിരിച്ചും നല്‍കും'

  
backup
December 11 2017 | 01:12 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b6%e0%b4%b6


മീനങ്ങാടി: ഇരുപത് വര്‍ഷമായി മണ്ണറിഞ്ഞ് വിത്തെറിഞ്ഞ് മണ്ണില്‍ എല്ലുമുറിയെ അധ്വാനിച്ച് നൂറുമേനി വിജയം കൊയ്യുകയാണ് മീനങ്ങാടി മൈലമ്പാടി കാപ്പികുന്നിലെ ശശി ഞാറക്കാട്ടില്‍. വിത്തിനെ അറിഞ്ഞ് മണ്ണിനെ അടുത്തറിഞ്ഞുള്ളതാണ് ശശി കൃഷിരീതി.


കാബേജ്, കോളിഫ്‌ളവര്‍, വഴുതിന, തക്കാളി, മുളക്, പയര്‍, മുള്ളങ്കി, ചീര, ക്യാരറ്റ്, ബീട്രൂട്ട്, ലച്ചൂസ്, ബ്രോക്കോളി, കപ്പ, ഇഞ്ചി, ചേന, വാഴ ഇങ്ങിനെ നീളുകയാണ് ശശിയുടെ കൃഷിയിത്തിലെ ഉല്‍പന്നങ്ങള്‍. വിളകള്‍ക്കിടയിലൂടെ ഒരിഞ്ച് ഭൂമി പോലും പാഴാക്കാതെ ഇടവിള കൃഷിയും ശശി ചെയ്യുന്നുണ്ട്. കണ്ണിനു കുളിര്‍മ നല്‍കുന്ന കൃഷിയുടെ സൗന്ദര്യം ആവോളമാണ് ശശിയുടെ കൃഷിയിടത്തില്‍. ജൈവ രീതിയിലുള്ള കൃഷി രീതി അവലംബിക്കുന്ന ശശിക്ക് ഒന്നര ഏക്കര്‍ സ്ഥലത്ത് നെല്‍ കൃഷിയുമുണ്ട്. ആയിരംകണ നെല്‍വിത്ത് പാകി വിളവെടുത്തു കൊണ്ടിരിക്കുന്ന ഈ കര്‍ഷകന് നെല്‍ കൃഷിയിലൂടെ ലഭിക്കുന്ന നേട്ടങ്ങളും ചെറുതല്ല. സാമാന്യം പ്രതിരോധ ശേഷിയുള്ള ഒരു ഏക്കറില്‍ നിന്നും മുപ്പത് മുതല്‍ 35 ക്വിന്റല്‍ വരെയാണ് ശശി നെല്ല് വിളവെടുക്കുന്നത്. നെല്‍ വിത്തുകളില്‍ പല പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് ആയിരംകണ നെല്‍വിത്ത് തുടര്‍ച്ചയായി കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതെന്നാണ് ശശി പറയുന്നത്.


ജൈവ കൃഷിയില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ കര്‍ഷകന്‍ പാലക്കമൂലയിലും ഒരപ്പുവയലിലുമായി മൂന്നര ഏക്കര്‍ സ്ഥലത്താണ് വൈവിധ്യങ്ങളായ കൃഷിയിറക്കുന്നത്. ഇതില്‍ രണ്ട് ഏക്കറിലും വിവിധ ഇനം പച്ചക്കറികളാണ് കൃഷി. ജൈവ രീതിയിലുള്ള പച്ചക്കറികളായതിനാല്‍തന്നെ സ്ഥിരമായി കൃഷിയിടത്തില്‍നിന്നു പച്ചക്കറി വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും വ്യാപാരികള്‍ക്കും താല്‍പര്യമുണ്ട്.


ചാണകം, ഗോമൂത്രം, ശര്‍ക്കര, പയറ് പൊടി എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ജീവാമൃതം കൃഷിയിടത്തില്‍ എത്തുന്നതോടെ വിളകളില്‍ വരുന്ന മാറ്റവും കൃഷി രീതികളുമാണ് ശശി എന്ന കര്‍ഷകന്റെ വിജയത്തിന് ആധാരം.
മണ്ണൊരുക്കലും കൃഷിയൊരുക്കലും ആവേശമാണ്. രാസവളപ്രയോഗം മണ്ണിനെയും മനുഷ്യനെയും ഇല്ലായ്മ ചെയ്യുമെന്ന വിശ്വാസക്കാരനാണ് ശശി. പഞ്ചായത്തില്‍തന്നെ അവാര്‍ഡുകള്‍ വാങ്ങിയ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് വേറെ മേഖല തേടിപ്പോയപ്പോഴും ഇരുപതു വര്‍ഷമായി പുതിയ പുതിയ വിത്തുകളും കൃഷി രീതികളുമായി ഈ 49ാം വയസിലും വ്യത്യസ്തനാകുകയാണ് ഇദ്ദേഹം.
കൂട നിറക്കാനും ചെറിയ സഹായങ്ങളുമായി ഭാര്യ തങ്കമണിയും ബി.എസ്.സി നഴ്‌സിങ്ങിന് പഠിക്കുന്ന മകള്‍ അഞ്ജുവും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജനയും കൂടെയുണ്ട്. നല്ലൊരു ക്ഷീര കര്‍ഷകന്‍ കൂടിയാണിദ്ദേഹം.


ഗുജറാത്തില്‍നിന്നുള്ള ഗീര്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. ഗീര്‍ പശുക്കള്‍ പ്രതിദിനം പത്ത് ലിറ്റര്‍ പാല്‍ നല്‍കുന്നവയാണെന്നും ശശി പറഞ്ഞു. നാംധാരി ഇനത്തില്‍പ്പെട്ട കാബേജ്, വഴുതിന തൈകളും പയറും ബീംസും കോളിഫ്‌ളവറും പരിപാലിക്കുന്നതിനിടയില്‍ തക്കാളിചെടിക്കുണ്ടായ വാട്ടം ശ്രദ്ധയില്‍പ്പെട്ട ശശിയുടെ ഭാവമാറ്റം മാത്രം മതി ശശിയിലെ കര്‍ഷകനെ അറിയാന്‍. അമ്മ കുഞ്ഞിനെ എന്നപോലെയുള്ള പരിചരണമാണ് കൃഷിയിലെ ശശിയുടെ വിജയത്തിന്റെ പ്രധാന ഘടകം. കര്‍ഷകന്റെ നഷ്ടക്കണക്കുകള്‍ക്കിടയില്‍ ശശിയുടെ നിശ്ചയദാര്‍ഡ്യം ഒരു നാടിന്റെ പച്ചപ്പാണ് കാക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago