സഊദിയില്‍ തിയേറ്ററുകള്‍ നിര്‍മിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ കമ്പനി കരാര്‍ ഒപ്പുവച്ചു
ജിദ്ദ:സഊദിയില്‍ തിയേറ്ററുകള്‍ നിര്‍മിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ കമ്പനികരാര്‍ ഒപ്പുവച്ചു. യു.എസ് സിനിമാ കമ്പനിയായ എ.എം.സി എന്റര്‍ടൈന്‍മെന്റാണ് രാജ്യത്തുടനീളം തിയേറ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സഊദി അധികൃതരുമായി ഒപ്പുവെച്ചത്. പ്രസ്താവനയിലൂടെ എ.എം.സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി സഊദിയുടെ പൊതുനിക്ഷേപ ഫണ്ടില്‍ എ.എം.സി നിക്ഷേപമിറക്കും.
തിയേറ്റര്‍ വ്യവസായത്തിന് ചരിത്രപരമായ നിമിഷമാണ് ഇതെന്നും രാജ്യത്തെ 30 ദശലക്ഷത്തിലേറെ പൗരന്മാര്‍ക്ക് എ.എം.സിയുടെ മൂവീ ഉത്പന്നങ്ങളുമായി ബന്ധപ്പെടാനുള്ള വലിയ അവസരമാണ് തുറന്നിരിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി സി.ഇ.ഒ ആഡം ആരോണ്‍ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ ഓപറേറ്റര്‍മാരാണ് കന്‍സാസ് ആസ്ഥാനമായ എ.എം.സി. യു.എസിലും യൂറോപ്പിലുമായി 11000 സ്‌ക്രീനിങുകളാണ് കമ്പനി നടത്തുന്നത്. ദുബൈ ആസ്ഥാനമായ വോക്‌സ് സിനിമാസിനെ മറികടന്നാണ് എ.എം.സി തിയേറ്ററുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നേടിയിട്ടുള്ളത്. മധ്യേഷ്യയില്‍ 300ലേറെ സ്‌ക്രീനിങുകളുള്ള കമ്പനിയാണ് വോക്‌സ്.
തിങ്കളാഴ്ചയാണ് സഊദിയില്‍ സിനിമാ പ്രദര്‍ശത്തിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. 2018 മാര്‍ച്ച മുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 35 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സഊദിയില്‍ തിയേറ്ററുകള്‍ പുനരാരംഭിക്കുന്നത്. സഊദിയില്‍ അര നൂറ്റാണ്ട് മുമ്പ് പലയിടങ്ങളും സിനിമാ പ്രദര്‍ശന വേദികള്‍ ഉണ്ടായിരുന്നെങ്കിലും ഇതിന് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ല.
അതേ സമയം സിനിമയെത്തുന്നതോടെ പ്രതിവര്‍ഷം ആയിരം കോടി റിയാല്‍ വിപണിയിലിറങ്ങുമെന്ന് കണക്കുകള്‍. രാജ്യത്തെ 86 ശതമാനം പേരും ടിവിയില്‍ സിനിമ കാണുന്നവരാണെന്നാണ് പഠനം.
2017ല്‍ സഊദിയില്‍ നിന്നുള്ള അറുപത് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. സിനിമാ പ്രക്ഷകര്‍ കൂടുതലുള്ള രാജ്യമാണ് സഊദി അറേബ്യയെന്ന് അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്തെ 86 ശതമാനം പേരും ടിവിയില്‍ സിനിമ കാണുന്നവരാണ്. 49 ശതമാനം ഓണ്‍ലൈന്‍ വഴിയും സിനിമ കാണുന്നു. 35000 പേര്‍ ബഹ്‌റൈനിലേക്ക് പ്രതിദിനം സിനിമ കാണാനെത്തുന്നുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."