'മന്‍മോഹന്‍ സിങ് എന്തിനാണ് കോപിക്കുന്നത്?'-അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എന്തിനാണ് കോപാകുലനാവുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് തലേന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ ആശ്ചര്യവും സന്തോഷവുമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
മുന്‍പ് മോദിയെ മരണ വ്യാപാരി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ദിവസം മണിശങ്കര്‍ അയ്യര്‍ നീചനെന്നു വിളിച്ചപ്പോഴും മന്‍മോഹന്‍ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് മന്‍മോഹന്‍ സിങ് രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഷായുടെ പ്രസ്താവന. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ വസതിയില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു മോദി ആരോപിച്ചത്.
amit shah gujarath election narendra modi man mohan singh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."