ക്ലാസിക്കല്‍ കലകളുടെ ഉത്ഭവസ്ഥാനമാണ് ക്ഷേത്ര കലകള്‍: മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍
തൃപ്രയാര്‍: ക്ലാസിക്കല്‍ കലകളുടെ ഉത്ഭവസ്ഥാനമാണ് ക്ഷേത്ര കലകളെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യകലാ സമിതിയുടെ ഇരുപതാമത് വാര്‍ഷികാഘോഷവും വാദ്യകലാകാരന്‍ പഴുവില്‍ രഘുമാരാര്‍ക്ക് നല്‍കുന്ന 'രഘൂത്തമം' വീരശൃംഖല സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കലകളുടെ വിശുദ്ധിക്ക് ഒട്ടും കോട്ടം തട്ടാതെ ഇന്നും പരിരക്ഷിച്ചു പോരുന്നവരാണ് വാദ്യകലാകാരന്‍മാരെന്നും ക്ഷേത്ര വാദ്യകല അഭ്യസിപ്പിക്കുന്നതില്‍ നെടുനായകത്വം വഹിച്ച് ഈ രംഗത്ത് നിരവധി മേള കലാപ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ രഘു മാരാര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്തിക്കാട് ഹൈസ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ കൂട്ടാല പട്ടത്ത് ദാമോദരന്‍ നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാദ്യകലാ സമിതി രക്ഷാധികാരി കെ.പി നാരായണന്‍ അധ്യക്ഷനായി. കെ.പി ദാമോദരന്‍ സ്മാരക താളവാദ്യ കലാനിധി പുരസ്‌കാരം സി.എന്‍ ജയദേവന്‍ എം.പി, കുറുംകുഴല്‍ വിദ്വാന്‍ കീഴൂട്ട് നന്ദന് സമര്‍പ്പിച്ചു. രഘുമാരാരുടെ ചിത്രം ആലേഖനം ചെയ്ത തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും എം.പി നിര്‍വഹിച്ചു.
എം.എല്‍.എമാരായ കെ.രാജന്‍, ഗീതാഗോപി, മുരളി പെരുനെല്ലി എന്നിവര്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കലാനിലയം കുഞ്ചുണ്ണി ആശാന്‍, മീത്തില്‍ നാരായണന്‍കുട്ടി മാരാര്‍ തുടങ്ങിയ ഗുരുക്കന്‍മാരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. പഴുവില്‍ രഘു മാരാര്‍ ഗരുനാഥന്‍മാര്‍ക്ക് സുവര്‍ണ്ണ മുദ്ര സമര്‍പ്പണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍കുമാര്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസ് വളളൂര്‍, പഞ്ചായത്ത് അംഗം എ.വി ശ്രീവത്സന്‍, വാദ്യകലാ സമിതി പ്രസിഡന്റ് അന്തിക്കാട് പദ്മനാഭന്‍, എ.കെ ജയകൃഷ്ണന്‍, എം.രാജേന്ദ്രന്‍, ഇ.രമേശന്‍, പി.എന്‍ സുജയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."