HOME
DETAILS
MAL
ഒന്നായി പിറന്നവരെ രണ്ടാക്കാന്‍ 20 ഡോക്ടര്‍മാരുടെ സംഘം
backup
December 14 2017 | 20:12 PM
മുംബൈ: ശീതല്‍ സാല്ട്ടെയും ഭര്‍ത്താവ് സാഗറും മുംബൈ ബി.ജെ വാദിയ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിന് മുന്പില് ഉദ്വേഗത്തോടെ ചെലവഴിച്ചത് 13 മണിക്കൂറാണ്. ഇവരുടെ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയില്‍ പി റവിയെടുത്ത രണ്ടു കുട്ടികളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ 20 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുകയാണ്. ആരും പുറത്തേക്ക് വരാതിരുന്നതോടെ കുട്ടികളുടെ അവസ്ഥയെന്തെന്നറിയാതെ ദമ്പതികള്‍ വേവലാതിയോടെ തള്ളിനീക്കിയത് 13 മണിക്കൂറുകളായിരുന്നു. അവസാനം അവര്‍ക്ക് സന്തോഷപ്രദമായ വാര്‍ത്ത ലഭിച്ചു. ശസ്ത്രക്രിയ വിജയകരമെന്ന് അറിഞ്ഞതോടെയാണ് ദമ്പതികളുടെ ഉദ്വേഗത്തിനും ആശങ്കക്കും അറുതിയായത്.
ലൗ, പ്രിന്‍സ് എന്നീ പിഞ്ചുകുട്ടികളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയയാണ് 20 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."