ഗുരുവായൂരില്‍ ചിങ്ങ മഹോത്സവത്തിന് തുടക്കമായി
ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന് തുടക്കമായി. കിഴക്കേനടയില്‍ മഞ്ജുളാല്‍ത്തറക്ക് സമീപം ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി കൊടിയേറ്റിയതോടെയാണ് പുരാതന നായര്‍ തറവാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹോത്സവത്തിന് തുടക്കമായത്.
ഗുരുവായൂര്‍ ജയപ്രകാശിന്റെ കേളിക്കോട്ടിനുശേഷമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് സമുദായ ജ്യോതിയുമുണ്ടായി. മഞ്ജുലാല്‍ത്തറയില്‍ വിവിധ സമുദായ സംഘടനകളുയേും ഹൈന്ദവ സംഘടനകളുടേയും പ്രതിനിധികള്‍ ചിരാതില്‍ തിരി തെളിയിച്ചു.
നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ ഇളയത്, എം.കെ നാരായണന്‍ നമ്പൂതിരി, വി.പി അശോകന്‍, അയിനിപ്പുള്ളി വിശ്വനാഥന്‍, പി.കെ അപ്പുക്കുട്ടന്‍, വീരരാഘവന്‍, സുരേഷ് കുറുപ്പ് തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു. കെ.ടി ശിവരാമന്‍ നായര്‍, ജയറാം ആലക്കല്‍, അഡ്വ.രവി ചങ്കത്ത്, അനില്‍ കല്ലാറ്റ്, എം.ശ്രീനാരായണന്‍, അകമ്പടി മുരളി എന്നിവര്‍ നേതൃത്വം നല്‍കി. ചിങ്ങമാസം ഒന്നാം തിയ്യതിയായ ബുധനാഴ്ചയാണ് ചിങ്ങ മഹോത്സവം. ഉച്ചക്ക് 101 പേരുടെ മഞ്ജുളാല്‍ത്തറമേളം,കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരസമര്‍പ്പണം, ക്ഷേത്രനടയില്‍ ഐശ്വര്യവിളക്ക് സമര്‍പ്പണം എന്നിവയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."