ജറൂസലം ഫലസ്തീന് അവകാശപ്പെട്ടതെന്ന് സഊദി
റിയാദ്: ആഭ്യന്തര, വിദേശ വിഷയങ്ങളില്‍ നയം പ്രഖ്യാപിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. രാജ്യത്തെ പരമോന്നത സഭയായ ശൂറാ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് നിലപാട് വ്യക്തമാക്കിയത്.
തീവ്രവാദം തുടച്ചുനീക്കുന്നതില്‍ സഊദി എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് രാജാവ് പറഞ്ഞു. ഇതിനെതിരായ പോരാട്ടം ലോകരാജ്യങ്ങളുടെ സഹകരണത്തോടെ തുടരും. തീവ്രവാദത്തിന് സഊദിയില്‍ സ്ഥാനമില്ല.
തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് മതത്തെ ദുരുപയോഗം ചെയ്യുകയാണിവര്‍. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള അവകാശം ഫലസ്തീനികള്‍ക്ക് ലഭിക്കണം.
ഫലസ്തീന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. ജറൂസലമുമായി ബന്ധപ്പെട്ട അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിക്കുന്നു. ഗള്‍ഫിലെ വിദേശ ഇടപെടലുകള്‍ അവസാനിപ്പിക്കണം.
രാജ്യനന്മക്ക് സമ്പത്ത് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഴിമതിവിരുദ്ധ സമിതി രൂപീകരിച്ചത്.
അഴിമതി നിര്‍മാര്‍ജനംചെയ്ത് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജാവ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."