സമസ്ത കൈത്താങ്ങ് ഫണ്ടിന് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സഹായഹസ്തം
ചേളാരി: സമസ്ത കൈത്താങ്ങ് ഫണ്ടിലേക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സംഭാവന. മൂന്നിയൂര്‍ കുണ്ടംകടവ് ഗ്രീന്‍ ഹൗസ് വാട്‌സ് ആപ്പ് കൂട്ടായ്മയാണ് 'സമസ്ത ദഅ്‌വത്തിനൊരു കൈത്താങ്ങ്' ഫണ്ടിലേക്ക് തുക സമാഹരിച്ച് നല്‍കിയത്.
ചേളാരി സമസ്താലയത്തില്‍ വച്ച് കെ.പി. ഹൈദ്രോസ് ജിഫ്‌രി കോയ തങ്ങള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ക്ക് തുക കൈമാറി. പി. അബ്ദുല്‍അസീസ്, പി. ഇബ്രാഹിം കുട്ടി, പി. അലി, കെ. ഉസ്മാന്‍, പി. അബ്ദുല്‍ബാരി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ. ഹംസക്കോയ എന്നിവര്‍ സംബന്ധിച്ചു.
ശബരിമലയില്‍ ദേവസ്വം സ്റ്റാളുകള്‍ നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആക്ഷേപം
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ശബരിമലയിലും പമ്പയിലും ദേവസ്വം സ്റ്റാളുകള്‍ ടെണ്ടര്‍ നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. രാമമൂര്‍ത്തി മണ്ഡപത്തിന് സമീപത്തെ ക്ലോക്ക് റൂമിന്റെ കുത്തക പാട്ടക്കാരനായ റാന്നി സ്വദേശി പി.ജി സുനില്‍ കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. പ്ലാനില്‍ കാണിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കടമുറികള്‍ നല്‍കുന്നതിന് ദേവസ്വം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി വ്യക്തമാക്കുന്ന പരാതി സുനില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും അടക്കമുള്ളവര്‍ക്ക് നല്‍കി. താന്‍ 93 ലക്ഷത്തില്‍ പരം രൂപക്ക് ലേലത്തില്‍ പിടിച്ച ക്ലോക്ക് റൂമിന് സമീപം അനധികൃതമായി മറ്റൊരു സ്റ്റാള്‍ അനുവദിച്ചത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതി. ഇതിനായി ഈ സ്റ്റാളിന്റെ കരാറുകാരനില്‍ നിന്ന് ദേവസ്വം പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവ് കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു.
പമ്പാ രാമമൂര്‍ത്തി മണ്ഡപത്തിന് പിന്നില്‍ ഇന്റര്‍ലോക്ക് പാകിയ ഭാഗത്തേക്ക് കടകള്‍ മാറ്റി നല്‍കിയതിനും ഈ എന്‍ജിനീയര്‍ കൈക്കൂലി വാങ്ങിയത്രേ. ക്ലോക്ക് റൂമിന്റെ മുകളില്‍ ഓവര്‍ റൂഫിങ് നടത്തുന്നതിന് സുനില്‍കുമാറില്‍ നിന്ന് ഈ ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ വാങ്ങിയതായും പരാതിയില്‍ ആരോപണമുണ്ട്. രാമമൂര്‍ത്തി മണ്ഡപത്തിന് സമീപത്തായി കടകള്‍ ലേലം ചെയ്തതില്‍ വന്‍ അഴിമതിയാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുള്ളതെന്നും ഇത് ദേവസ്വം ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയതായും സുനില്‍കുമാര്‍ പറഞ്ഞു. പമ്പയിലെ ഒരു ഹോട്ടലിന് അനധികൃതമായി സ്ഥലം അനുവദിച്ചതിന് ഇതേ ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവും നല്‍കാന്‍ തയാറാണെന്ന് സുനില്‍കുമാര്‍ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."