HOME
DETAILS
MAL
വാഹന നികുതി വെട്ടിപ്പ് : സുരേഷ് ഗോപിയുടെ അറസ്റ്റിന് മൂന്നാഴ്ച്ചത്തേക്ക് സ്റ്റേ
backup
December 15 2017 | 10:12 AM
കൊച്ചി: വാഹനനികുതി വെട്ടിപ്പ് കേസില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ച്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബരകാര്‍ രജിസ്ട്രേഷന് നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് സുരേഷ് ഗോപിക്കെതിരേയുള്ള കേസ്.
സുരേഷ് ഗോപിയോട് 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഉത്തരവുണ്ട്. ഇതിന് ശേഷം മജിസ്ട്രേറ്റ് കോടതി അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ നോട്ടിസ് നല്‍കിയും വിളിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."