നേതൃമാറ്റമെന്ന് പ്രചരിപ്പിക്കുന്നത് കൊള്ളരുതാത്തവര്‍: ജോസ് കെ. മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നേതൃമാറ്റമുണ്ടാവുമെന്ന പ്രചാരണത്തിനുപിന്നില്‍ ചില കൊള്ളരുതാത്തവരാണെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസില്‍ വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ നേതൃമാറ്റമുണ്ടായി. എന്നാല്‍, ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികളിലുള്ളത് കേരള രാഷ്ട്രീയത്തിലെ മുന്‍നിരക്കാരാണ്. അതിനാല്‍ നേതൃമാറ്റം അജന്‍ഡയിലില്ല. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാന്‍ കെല്‍പ്പും ശേഷിയുമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേരള രാഷ്ട്രീയത്തിന്റെ അജന്‍ഡ മാറ്റിമറിക്കുന്നത് കേരളാ കോണ്‍ഗ്രസായിരിക്കും. ഒരു മുന്നണിക്കും പാര്‍ട്ടിയെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാവില്ല. യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ചരല്‍ക്കുന്നിലെ തീരുമാനം. മൂന്നുപതിറ്റാണ്ടുകാലം കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം നിന്നു. മുന്നണിയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ അടിത്തറയും ജനസ്വാധീനവും ഉപയോഗപ്പെടുത്തി. എന്നാല്‍, മുന്നണിയില്‍പ്പെട്ട നേതാക്കള്‍ പരസ്പരം കാലുവാരിയും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും സ്വന്തംഅടിവേരിളക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."