അഭിഷേക് സിങ്വിക്കെതിരേ റിലയന്‍സിന്റെ 5000 കോടിയുടെ നഷ്ടപരിഹാര ഹരജി
അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിക്കെതിരേ നഷ്ടപരിഹരജി സമര്‍പ്പിച്ച് റിലയന്‍സ് കമ്പനി. തങ്ങളുടെ കമ്പനിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് 5000 കോടിയുടെ നഷ്ടപരിഹാരമാണ് റിലയന്‍സ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുജറാത്ത് ഹൈക്കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ബന്ധപ്പെട്ട് അഭിഷേക് സിങ്വി നടത്തിയ പ്രസ്താവനക്കെതിരേയാണ് റിലയന്‍സ് പരാതി നല്‍കിയത്. ബാങ്ക് ഇടപാടില്‍ നിയമ ലംഘനം നടത്തിയ വന്‍കിട മുതലാളിമാരെ ഒഴിവാക്കിയിട്ടില്ലെന്ന് ധനമന്ത്രി പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്.
1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്കായി എഴുതി തള്ളിയിട്ടുണ്ടെന്നും 50 കോര്‍പറേറ്റ് കമ്പനികളുടെ കടമാണ് തള്ളിയിരിക്കുന്നത്.
ഗുജറാത്തിലുള്ള റിലയന്‍സ്, അദാനി , എസ്സാര്‍ എന്നീ കമ്പനികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയ കമ്പനികളാണെന്നുംഅഭിഷേക് സിങ്്വി പ്രസ്താവിച്ചിരുന്നു. ഇതിനെതിരേയാണ് റിലയന്‍സ് അപകീര്‍ത്തി കേസ് നല്കിയിരിക്കുനത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."