കേരളാ കോണ്‍. എം ആളെക്കൂട്ടിയത് പണവും മദ്യവും നല്‍കി: പി.സി. ജോര്‍ജ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം സമ്മേളനത്തില്‍ ആളെക്കൂട്ടിയത് പണവും മദ്യവും നല്‍കിയാണെന്നും മാണിയും ജോസഫും നയവഞ്ചകരാണെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇരുവരെയും ഒരു നുകത്തില്‍ കെട്ടാം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് എന്ന സാധനം കാണില്ല. അത് പിളര്‍പ്പിലേക്കാണ്. സമ്മേളനത്തില്‍ ജോസഫും ജോസ് കെ മാണിയും ഭിന്ന രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിച്ചത്.
ജോസ് കെ മാണി ഇടത് ആഭിമുഖ്യം വ്യക്തമാക്കിയപ്പോള്‍ ജോസഫ് യു.ഡി.എഫ് ചായ്‌വ് പ്രകടമാക്കി. മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞു. സമ്മേളനത്തില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാഞ്ഞതും പരാജയമായി.
പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് മാണി. തൊടുപുഴ സീറ്റ് കിട്ടിയപ്പോള്‍ ജോസഫും കേരളാ കോണ്‍ഗ്രസുകാരനായി. മാണിയെ ഇടതുമുന്നണിയില്‍ എടുക്കില്ല.
സി.പി.എമ്മിന്റെ അടവുനയമാണ് പുറത്തുവന്നിരിക്കുന്നത്്. ജനപക്ഷത്തിന്റെ സംസ്ഥാന ക്യാമ്പ് ജനുവരി മൂന്നിനും നാലിനും വാഗമണ്ണില്‍ നടക്കുമെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."